പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് എൻഎസ്എസ് യൂണിറ്റും പീരുമേട് എക്സൈസ് ഡിപ്പാർട്ടുമെന്റും സംയുക്തമായി ലഹരി വിരുദ്ധ റാലിയും അവബോധ ക്ലാസും സംഘടിപ്പിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ ബൈക്ക് റാലി കോളജ് കവാടത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന സമ്മേളനം സിറിയക് തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. പീരുമേട് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.എസ്. ഹരികുമാർ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, പഞ്ചായത്തംഗം സാലിഹ അഷറഫ്, പീരുമേട് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ മിഥുൻ വിജയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ് തുടങ്ങയവർ പ്രസംഗിച്ചു. എക്സൈസ് ഓഫീസർ ആകാശ് മോഹൻദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എക്സൈസ് ഓഫീസർ ആകാശ് മോഹൻദാസ് ചൊല്ലികൊടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജിജി കെ. ഗോപാൽ ക്ലാസുകൾ നയിച്ചു.
പരിപാടിയുടെ ഭാഗമായി പെരുവന്താനം ടൗണിൽ ലഹരി വിരുദ്ധ സന്ദേശം, ഫ്ലാഷ് മൊബ്, മ്യൂസിക്കൽ ഡ്രാമ എന്നിവ നടത്തി.